ശ്രീ. ജോണ്‍ മാത്യു,
താങ്കളുടെ ലേഖനം അവസരോചിതമായി. സത്യത്തില്‍ ഞാന്‍ വളരെ ആത്മാര്‍ത്ഥമായി ആലോചിച്ചുകൊണ്ടിരുന്ന ഒരു വിഷയമായിരുന്നു ഇത്. ശ്രീ. തൊമ്മിയുടെ ഉന്നതനിലവാരം പുലര്‍ത്തുന്ന അര്‍ത്ഥസംപുഷ്ടവും ചിന്തോദ്ദീപകവുമായ കാര്‍ട്ടൂണ്‍ ആസ്വദിക്കുവാനും അതിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുവാനും ബൂലോകത്ത് അസ്വാദകര്‍ കുറയുന്നതും ചവറുകള്‍ക്ക് ആസ്വാദകര്‍ വര്‍ദ്ധിക്കുന്നതും ആരോഗ്യകരമായ പ്രവണതയല്ല തന്നെ. ലോകോത്തര നിലവാരം പുലര്‍ത്തുന്ന കാര്‍ട്ടൂണിസ്റ്റുകളുടെ ശ്ര്'ഷ്ടികളും ശ്രീ. തൊമ്മിയുടെ വരകളും തമ്മില്‍ തുലനം ചെയ്യുമ്പോള്‍ നിഷ്പക്ഷരായ ആസ്വാദകര്‍ നിസ്സംശയം പറയും ശ്രീ.തൊമ്മി ഒട്ടും പിന്നിലല്ലെന്ന്. കാലിക പ്രസക്തമായ വിഷയങ്ങളെ ഇത്രയും സൂക്ഷ്മമായും ഗൌരവമായും സ്വതസിദ്ധമായ ഹാസ്യഭാവങ്ങളില് ചാലിച്ചെടുത്ത് പ്രേക്ഷകരുടെ ബോധ മണ്ഢലത്തിലേക്ക് സന്നിവേശിപ്പിക്കുന്ന കാര്‍ട്ടൂണിസ്റ്റുകളെ വളരെ അപൂര്‍വമായി മത്രമെ കണുവാന്‍ കഴിയൂ. ആ അപൂര്തകളില് അപൂര്വ്വനായി ശ്രീ. തൊമ്മി നിറഞ്ഞു നില്ക്കുമ്പോള് അര്‍ഹിക്കുന്ന വിധം അംഗീകാരം അദ്ദേഹത്തിനു ലഭിക്കാതെ പോകുന്നത് വേദനാജനകമാണ്'.ബൂലോകവും മറ്റു മാധ്യമങ്ങളും സഹ്ര്"ദയക്കൂട്ടായ്മകളും അതിനു വേണ്ടി ആത്മാര്‍ത്ഥമായി രംഗത്തു വരും എന്നു നമുക്ക് പ്രത്യാശിക്കാം .
അബ്ദുള്‍ഖാദര്‍ കൊടുങ്ങല്ലൂര്‍
Subscribe to:
Post Comments (Atom)
2 comments:
..
പ്രൊഫൈല്‍ ഇപ്പഴാ വായിച്ചത്.
ഒരു മുട്ടന്‍ നമസ്കാരം ഇരിക്കട്ടെ ആദ്യം.
ഇംഗ്ലീഷ് ബ്ലോഗില്‍ കമന്റിട്ടത് ഇവിടെ വരുന്നതിന് മുമ്പാണ്..
ഒരൊറ്റ നോട്ടത്തില്‍ തന്നെ വര ഇഷ്ടമായി, പിന്നെ കൈകാര്യം ചെയ്ത വിഷയങ്ങളും.
ആശംസകളോടെ,
രവി
..
khaderji,
thank u very much.
oral enkilum ingane ezhuthiyallo
Post a Comment