Thursday, October 14, 2010

കോമണ്‍വെല്‍ത്ത് ഗെയിംസ് : ഇന്ത്യയുടെ ചരിത്രനേട്ടം

കോമണ്‍വെല്‍ത്ത് ഗെയിംസ് : ഇന്ത്യയുടെ ചരിത്രനേട്ടം

18 comments:

Guruvayurappan said...

ഒന്നിനും കഴിവില്ലാത്തവരെന്ന പേര് മാറിയല്ലോ.
കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് ആവശ്യമുള്ളത് നേടാനും കൊടുക്കാനും കഴിയുമെന്ന് തെളിയിച്ചു ഈ ഗെയിംസ്!
101 മെഡലുകള്‍ നേടിയവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ ധീരത കാണിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍
ഇന്ത്യ അഹിംസ പ്രചരിപ്പിക്കുന്ന രാജ്യമാണെന്ന ധാരണ എവിടുന്നു കിട്ടി? അങ്ങിനെയാണെങ്കില്‍ ഇത്തരം മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കില്ലല്ലോ.
യഥാര്‍ത്ഥത്തില്‍ എല്ലാ മത്സരങ്ങളും ഒരുപോലെ ബന്ധം ഊട്ടി ഉറപ്പിക്കനുള്ളതാണ് എന്ന സാമാന്യ ബോധം ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു വ്യാഖ്യാനം ഉണ്ടാവുമായിരുന്നില്ല എന്ന് വിശ്വസിക്കുന്നു. എത്രയെത്ര പുതിയ നേട്ടങ്ങള്‍ ഇന്ത്യ നേടി. അതൊന്നും...

പക്ഷെ നമ്മുടെ ആഗ്രഹം ഇതിലും ദുര്‍ - വ്യാഖ്യാനം കാണുക എന്നതാവുന്നതാവുമ്പോള്‍ നമ്മെക്കുറിച്ചു തന്നെ ചിന്തിച്ചു ലജ്ജിക്കാം,

ഭീരുക്കളും കഴിവില്ലാത്തവരുമാണ് എന്നും ,ഏതു സമൂഹത്തിലും മറ്റുള്ളവരുടെ കഴിവിനെ അന്ഗീകരിക്കാതിരിക്കുന്നതും അവരവുടെയും മറ്റുള്ളവരുടെയും വളര്‍ച്ചയെ തടയുന്നവരും!

അതിനൊരു മാതൃകയാണീ ബ്ലോഗ്‌.

കണ്ണൂരാന്‍ / K@nnooraan said...

ഗുരുവായൂരപ്പാ,
ഇന്ത്യ ജയിച്ചു, നേടി എന്നൊക്കെ ആഹ്ലാദം കൊള്ളുന്നത്‌ കേവല സങ്കല്പങ്ങളുടെ ജല്പനങ്ങളാണ്. 33 കോടി ചിലവിട്ടു നടത്താന്‍ മാത്രം അധപതിച്ചു പോയി നമ്മുടെ രാഷ്ട്രം എന്ന് താന്കള്‍ക്ക് പറയാന്‍ കഴിയാത്തതും ഇതേ ജല്പനത്തിന്‍റെ സന്തതി ആയത് കൊണ്ടാണ്.

പതിനായിരക്കണക്കിനു പട്ടിണിപ്പാവങ്ങളുടെ അന്നം മറന്നുകൊണ്ടാണ് ഏതാനും ചിലരുടെ ആമാശയം വലുതാക്കാനുള്ള ഇത്തരം ദുര്‍-നടപടികള്‍ ഉണ്ടാകുന്നത്. ഇന്ത്യക്കാവശ്യം 'കളി'യല്ല കാര്യമാണ്. ഇന്ത്യ നാള്‍ക്കുനാള്‍ വിജയിക്കുന്നത് ദരിദ്രവാസികളുടെ പുരോഗതിക്ക് വേണ്ടി വല്ലതും ചെയ്തിട്ടല്ല എന്നെങ്കിലും താന്കള്‍ മനസ്സിലാക്കണം.

അല്ലെങ്കില്‍ ഗുരുവായൂരപ്പന്റെ പേരില്‍ വിഡ്ഢിത്തം പുലമ്പാതിരിക്കുക. പ്ലീസ്.

(തൊമ്മിച്ചാ, കലക്കി. നന്നായി താങ്കളുടെ ആശയം)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കൊള്ളാം...

Abdulkader kodungallur said...

കോമണ്‍വെല്‍ത് ഗെയിംസില്‍ ഇന്ത്യയുടെ ചരിത്രത്തിളക്കത്തോടൊപ്പം ശ്രീ .തൊമ്മിയുടെ കാര്‍ട്ടൂണ്‍ അതി മനോഹരമായി തിളങ്ങുന്നു .

Thommy said...

എന്റെ ഗുരുവായൂരപ്പാ : ആദ്യം തന്നെ ഇടിച്ചു കയറി കമന്റിയതിനു നന്ദി..
വെടിവെപ്പിലും, ഇടിയിലും, ഗുസ്തിയിലും കൂടുതല്‍ നേടിയത്തിലെ എന്റെ വിഷമം ഒരു cartoon നിലൂടെ വരച്ചുകാട്ടി എന്ന് മാത്രം
മറ്റു "സ്പോര്‍ട്സ്" il കുറച്ചുകൂടി നേടിയിരുന്നെങ്ങില്‍ എല്ലാ ഇന്ത്യക്കാരനെ പോലെ എനിക്കും "കൂടുതല്‍" അഭിമാനിക്കയിരുന്നു എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ
നമ്മുടെ National Sport ആയ ഹോക്കിയില്‍ കിട്ടിയ നാണംകെട്ട തോല്‍‌വിയില്‍ പോലും വേദനിക്കപെടുന്നില്ലെങ്ങില്‍, അപ്പാ, നിങ്ങള്‍ ഭീരുവും "നമ്മള്‍" കഴിവില്ലാത്തവരുമായി തന്നെയേ "മറ്റുള്ളവര്‍" കാണൂ. പിന്നെ ജയിച്ച ഈ "കളികള്‍" (അത് "സ്പോര്‍ട്സ്' ആയി കാണാന്‍ വിഷമം ഉള്ളതുച്കൊണ്ടും) ഇന്ത്യയുടെ മഹത്വത്തില്‍ എപ്പോഴും "അഹിംസ" കു ഒരു വലിയ സ്ഥാനം ഉള്ളതുകൊണ്ടും കൂടിയാണ് അതുരണ്ടും കൂട്ടി കല്തിയത്. "താടി വെച്ചവരൊക്കെ ബുദ്ധിജീവികള്‍ ആകില്ല" എന്ന് പറഞ്ഞതുപോലെ ഒരു Camera തൂക്കിയാല്‍ എല്ലാം "കാണാം" എന്ന് ധരിക്കുന്നതും ബുദ്ധിസൂന്യതയാണ്. സമയം കിട്ടുമ്പോള്‍ എന്റെ മറ്റു cartoon കല്‍ കൂടി നോക്കിയിട്ട് എന്നെ "Jude" ചെയ്യുമെന്ന് വിശ്വസിക്കുന്നു.
--
http://DrawnOpinions.blogspot.com
http://InnocentLines.blogspot.com

ആയിരത്തിയൊന്നാംരാവ് said...

Let us see what will happen in the asian games

Mohamedkutty മുഹമ്മദുകുട്ടി said...

കൊലപാതകം, പിടിച്ചു പറി ,ബലാത്സംഗം ഇതിലൊക്കെ മത്സരം നടത്തിയാലത്തെ സ്ഥിതി ആലോചിച്ചു പോയി!

Jijo said...
This comment has been removed by the author.
Jijo said...
This comment has been removed by the author.
Jijo said...
This comment has been removed by the author.
Jijo said...

ഗുരുവായൂരപ്പാ!

"ഒന്നിനും കഴിവില്ലാത്തവരെന്ന പേര് മാറിയല്ലോ." അങ്ങിനെ ഒരു പേര് നമുക്കുണ്ടായിരുന്നോ? ആർട്ട് ഓഫ് ലിവിംഗിനൊക്കെ പോകുന്ന താങ്കൾ അൽ‌പ്പം കൂടി പോസിറ്റീവ് ആയിട്ട് ചിന്തിക്കേണ്ടതല്ലേ?

"ഇന്ത്യ അഹിംസ പ്രചരിപ്പിക്കുന്ന രാജ്യമാണെന്ന ധാരണ എവിടുന്നു കിട്ടി?" ഗാന്ധിജി തന്നെയല്ലേ നമ്മുടെ രാഷ്ട്രപിതാവ്? ഇനി വേറെ ആരെങ്കിലുമാണോ?

"ഭീരുക്കളും കഴിവില്ലാത്തവരുമാണ് എന്നും ,ഏതു സമൂഹത്തിലും മറ്റുള്ളവരുടെ കഴിവിനെ അന്ഗീകരിക്കാതിരിക്കുന്നതും അവരവുടെയും മറ്റുള്ളവരുടെയും വളര്‍ച്ചയെ തടയുന്നവരും!" ഇത്തരം ഒരു മാനസികാവസ്ഥ താങ്കൾക്കുണ്ടെങ്കിൽ ആദ്യം അതിൽ നിന്നും പുറത്തു വരിക. നാം ആരേക്കാളും പുറകിലല്ല എന്ന് ഉറച്ച് വിശ്വസിക്കുക. കോമൺ‌വെൽത് ഗെയിംസിന്റെ വർണ്ണാഭമായ തുടക്കവും ഒടുക്കവും കിട്ടിയ മെഡലുകളും ഒരു ‘ഫീൽ ഗുഡ്’ ഫാക്റ്ററിനപ്പുറം ഒന്നുമല്ല. ഒരു കാർട്ടൂൺ കൊണ്ട് ഇടിഞ്ഞ് വീഴാവുന്ന ഫാക്റ്ററേ ഉള്ളൂ എന്ന് ഇതിൽ നിന്നും തന്നെ മനസ്സിലായില്ലേ?

"അതിനൊരു മാതൃകയാണീ ബ്ലോഗ്‌." സ്വയം വിമർശിക്കാനും ചിരിക്കാനും കഴിവുള്ളവരാണ് നമ്മൾ എന്നത് തന്നെയാണ് നമ്മെ മറ്റു പലരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. സ്വന്തം രാജ്യം തെറ്റു ചെയ്താൽ അത് ചൂണ്ടി കാണിക്കാനും നിർഭയം വിളിച്ച് പറയാനുമുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. മറ്റ് പല ‘വികസിത’ രാജ്യങ്ങളിൽ പോലും ഇല്ലാത്തത്. ആ വിലമതിക്കാനാവാത്ത സ്വാതന്ത്ര്യത്തിന്റേയും ഹ്യൂമർ സെൻസിന്റേയും അടയാളമാണീ ബ്ലോഗ്.

കാക്കര kaakkara said...

good

ആളവന്‍താന്‍ said...

കാര്‍ട്ടൂണ്‍ നല്ലത് തന്നെ. പിന്നെ മെഡലുകള്‍.... ഇന്ത്യയ്ക്ക് ഒരു പക്ഷെ വെടി വയ്പ്പില്‍ കിട്ടിയതിനേക്കാള്‍ മെഡലുകള്‍ കിട്ടാന്‍ സാധ്യതയുണ്ടായിരുന്ന ഒരു ഇനം ഉണ്ടായിരുന്നു. പക്ഷെ ആ ഇനം ഇതേവരെ ഗയിംസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഉണ്ടായിരുന്നേല്‍.. ഇന്ത്യ കാണിച്ചു കൊടുത്തേനെ. പാമ്പ്‌ പിടുത്തം.!!! എന്ത് മാത്രം പാമ്പുകളെയാ ഗയിംസിനു മുന്‍പും, ഗയിംസ് നടക്കുമ്പോഴും ഒക്കെയായി നമ്മുടെ ചേട്ടന്മാര്‍ പിടിച്ചത്? ഇത് ചതിയായിപ്പോയി. അവര്‍ക്ക് മെഡല്‍ കൊടുക്കാത്തത് എന്‍റെ അഭിപ്രായത്തില്‍ വന്‍ ചതിയായിപ്പോയി. അല്ല പിന്നെ...

ഉമ്മുഅമ്മാർ said...

ഉള്ള കഴിവിനെ അംഗീകരിക്കുന്നതാണു ഏറ്റവും വലിയ കഴിവ്...

Echmukutty said...

കാർട്ടൂൺ ഇഷ്ടമായി.
അഭിനന്ദനങ്ങൾ.

രാജന്‍ വെങ്ങര said...

കനപെട്ട കമെന്‍റുകള്‍ പതിക്കപെടുന്നു എന്നതു തന്നെ ഈ കാര്‍ട്ടൂണ്‍ ചിന്തോദീപകമായി എന്നതിന്‍റെ തെളിവു.മെഡലുകള്‍ കിട്ടിയതു നന്നു .അതു കിട്ടാത്ത ഇനങ്ങള്‍ക്കു അതു കിട്ടാതിരിക്കാനുള്ള കാരണം ചിന്തിച്ചീടുകില്‍ ഈ കൊട്ടിഘോഷത്തിനുള്ള ഉന്മേഷം താനേ കെട്ടടങ്ങും.കാര്‍ട്ടൂണ്‍ അതിന്‍റെ ധര്‍മ്മം നീറവേറ്റി.അഭിനന്ദനങ്ങള്‍

കുസുമം ആര്‍ പുന്നപ്ര said...

thommy,
khaderjiyude kavitha vanneppinne de thommikku
comment idan alkkar kudiyallo
enikku ishtamayi ii kartoon
thommy innum njan newsil arinju indiayil oro sthalaththum ulla daridra
narayananmarude kanakku
beeharil 70% alkkar. avarkkokke vendiittu ivite enthanu cheyyunnathu?

Abdulkader kodungallur said...

ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ കൊണ്ടും സാരസമ്പുഷ്ടമായ മറുപടികള്‍ കൊണ്ടും ശ്രീ .തൊമ്മിയുടെ ബ്ലോഗ്‌ ഇനിയും തിളങ്ങട്ടെ .